സ്ത്രീവിദ്യാഭ്യാസം അത്ര കണ്ട് പ്രചാരത്തിലില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ 1934-ൽ സെൻറ് തെരേസാസ് സന്യാസിനീ സമൂഹം അക്ഷര നഗരിയിൽ ആരംഭിച്ച സരസ്വതീക്ഷേത്രമാണ് മൗണ്ട് കാർമ്മൽ എച്ച്.എസ്.എസ്. ബഹുമാനപ്പെട്ട മദർ ക്ലെയറിന്റെ നേതൃത്വത്തിൽ മൂന്ന് അധ്യാപകരും പതിനഞ്ചു വിദ്യാത്ഥിനികളുമായി തുടങ്ങിയ ഈ വിദ്യാലയം വിജയപുരം രൂപതയുടെ കീഴിലാണ്.കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നായ ഇത് പ്രഗൽഭരായ ഗുരുക്കൻമാരുടെ അശ്രാന്ത പരിശ്രമം കൊണ്ട് പാഠ്യപാഠ്യേതര രംഗങ്ങളിൽ‍ ഇന്നും മികവു പുലർത്തുന്നു.ബഹുമാന്യരായ മദർക്ലയർ,സിസ്റ്റർ അലോഷ്യസ്, മദർ ഗബ്രിയേൽ, സിസ്റ്റർ ഡെന്നീസ്,സിസ്റ്റർ അന൯സിയേറ്റ,സിസ്റ്റർ സ്റ്റാ൯സിലാവോസ് എന്നിവരാണ് ആദ്യകാല സാരഥികൾ.നൂതന സൗകര്യങ്ങളും പ്രവർത്തനങ്ങളും ഒരോ കാലഘട്ടങ്ങളിലും കാര്യക്ഷമമായി നടത്തിയിരുന്നതിനാൽ ഈ സ്‌കൂളിന്റെ പ്രശസ്തി ലോകത്തിന്റെ ഏതു മുക്കിലും മൂലയിലും ചെന്നാലും അറിയപ്പെടുന്നു . ഈ വിദ്യാലയത്തിൽ വിദ്യാദാനത്തോടൊപ്പം അച്ചടക്കം,ശുചിത്വം,അനുസര,കൃത്യനിഷ്‌ഠ ,സ്വഭാവസംസ്കരണം ,കായികകലാപ്രതിഭകളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കൽ ഇവയ്ക്ക് കൂടുതൽ ശ്രദ്ധ നൽകിയിരുന്നു.മൗണ്ട് കാർമ്മലിൽ പഠിക്കുന്ന എല്ലാ കുട്ടികളുടെയും കൈയ്യെഴുത്ത് ഒരുപോലെ ഇരിക്കണം എന്ന് നിർബന്ധമുണ്ട് .

കുട്ടികളുടെ മുടിചീകി കെട്ടുന്നതിലും, വസ്ത്രധാരണത്തിലും എല്ലാം യൂണിഫോമിറ്റി വേണമെന്നും സ്‌കൂളിൽ നിർബന്ധമാണ്.ഇതൊക്കെ കൊണ്ടാകാം കോട്ടയംകാർക്ക് മാത്രമല്ല ,കേരളത്തിന്റെ വിവിധഭാഗങ്ങളിലുള്ളവർക്കും മക്കളെ പഠിപ്പിക്കാൻ മൗണ്ട് കാർമ്മൽ തന്നെ വേണമെന്ന താല്പര്യമുണ്ടായത് . 1858 ൽ മദ്രാസിൽ ജനിച്ച മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമ യാണ് മൗണ്ട് കാർമ്മൽ വിദ്യാലയത്തിന്റെ സ്ഥാപക .ഹെഡ്മാസ്റ്ററായിരുന്ന പിതാവിന്റെ സാമൂഹിക വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് സ്‌കൂൾ മിസ്ട്രെസ്സ് ഓഫ് ജനറൽ എജ്യുക്കേഷൻ ടെസ്റ്റ് പാസ്സായ സിസ്റ്റർ കേരളത്തിൽ ആലപ്പുഴ സെന്റ് ജോസഫ്‌സ് സ്‌കൂളിന്റെ സ്ഥാപകയായി .പിന്നീട് കോട്ടയം സെന്റ് ജോസഫ്സും,എറണാകുളം സെന്റ് തെരേസസും , കഞ്ഞിക്കുഴി മൗണ്ട് കാർമ്മലും സ്ഥാപിച്ചു . 1879 മുതൽ വിവിധ സാമൂഹിക പ്രവർത്തനങ്ങളിൽ വ്യാപൃതയായിരുന്ന മദർ ഇംഗ്ലീഷിലും,വെർനാകൂലിലും രണ്ടു സ്കൂളുകൾ, ഒരു വ്യവസായ വിദ്യാലയം, ഒരു ബോർഡിംഗ് സ്കൂൾ, ഒരു അനാഥാലയം, വിവാഹം കഴിക്കാത്ത അമ്മമാർക്ക് ഒരു 'മാഗഡലിൻ ഹോം', പ്രായമായവർക്കുള്ള വീട്, ഡിസ്പെൻസറി, ഫാമിലി അസോസ്റ്റോലാറ്റ്, ക്ഷാമം, ദുരിതാശ്വാസപരിപാടികൾ, ഇന്ത്യയിലെ ആദ്യ കയർ വ്യവസായ യൂണിറ്റ് എന്നിവയ്ക്ക് കേരളത്തിൽ തുടക്കം കുറിച്ചു .1902 സെപ്റ്റംബർ 12 ഒരു തീവണ്ടി അപകടത്തിൽ മദർ മരണപ്പെട്ടുവെങ്കിലും മദർ സ്ഥാപിച്ച കർമ്മലീത്ത സന്യാസ സമൂഹം ആ പ്രേഷിത പ്രവർത്തനങ്ങൾ തുടർന്ന് പോരുന്നു .അതിനു ഉത്തമ ഉദ്ദാഹരണമാണ് മൗണ്ട് കാർമ്മൽ സ്‌കൂൾ . ആദ്യം ഓലമേഞ്ഞ ഒരു ഷെഡിൽ 15 വിദ്യാർത്ഥികളുമായായിരുന്നു ക്ലാസ്സ് .പുളിക്കലുകാർ മദറിന് ഇഷ്ടദാനമായി തന്ന 7 ഏക്കർ പറമ്പിൽ ആരംഭിച്ച വിദ്യാലയം പിന്നീട് റോഡ് വികസനത്തിന്റെ ഭാഗമായി സ്ഥലനഷ്ട്ടം സംഭവിച്ചു എങ്കിലും കേരളത്തിലെ മുൻനിര സ്‌കൂളായി വളർന്നത് പെട്ടന്നായിരുന്നു 1934 സ്‌കൂൾ ആരംഭിക്കുകയും പിന്നീട് വിജയപുരം രൂപതയുടെ കോർപ്പറേറ്റ് ഏജൻസിയുടെ നിയന്ത്രണത്തിലാവുകയും ചെയ്തു .മൗണ്ട് കാർമ്മൽ കോൺവന്റ് സുപ്പീരിയർ ആണ് സ്‌കൂളിന്റെ ലോക്കൽ മാനേജർ .വിജയപുരം എജ്യുക്കേഷൻ ഏജൻസി കോർപ്പറേറ്റ് മാനേജരാണ് നിയമനങ്ങളും സ്‌കൂൾ ഉത്തരവാദിത്വവും വഹിക്കുന്നത് . വിജയപുരം കോർപ്പറേറ്റു മാനേജ്‌മെന്റിന്റെ കീഴിൽ CSST സന്യാസ സമൂഹം സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം 83 വർഷം പിന്നിട്ട് അക്ഷര നഗരിക്ക് ഒരു തിലകക്കുറിയായി നിലകൊള്ളുന്നു . സ്‌കൂളിന്റെ സർവ്വതോന്മുഖ വികസനത്തിനും നിലനിൽപ്പിനും മാനേജ്‌മെന്റ് നിർലോഭം സഹായിക്കുന്നു 1858 ൽ മദ്രാസിൽ ജനിച്ച മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമ യാണ് മൗണ്ട് കാർമ്മൽ വിദ്യാലയത്തിന്റെ സ്ഥാപക .ഹെഡ്മാസ്റ്ററായിരുന്ന പിതാവിന്റെ സാമൂഹിക വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് സ്‌കൂൾ മിസ്ട്രെസ്സ് ഓഫ് ജനറൽ എജ്യുക്കേഷൻ ടെസ്റ്റ് പാസ്സായ സിസ്റ്റർ കേരളത്തിൽ ആലപ്പുഴ സെന്റ് ജോസഫ്‌സ് സ്‌കൂളിന്റെ സ്ഥാപകയായി .പിന്നീട് കോട്ടയം സെന്റ് ജോസഫ്സും,എറണാകുളം സെന്റ് തെരേസസും , കഞ്ഞിക്കുഴി മൗണ്ട് കാർമ്മലും സ്ഥാപിച്ചു . 1879 മുതൽ വിവിധ സാമൂഹിക പ്രവർത്തനങ്ങളിൽ വ്യാപൃതയായിരുന്ന മദർ ഇംഗ്ലീഷിലും,വെർനാകൂലിലും രണ്ടു സ്കൂളുകൾ, ഒരു വ്യവസായ വിദ്യാലയം, ഒരു ബോർഡിംഗ് സ്കൂൾ, ഒരു അനാഥാലയം, വിവാഹം കഴിക്കാത്ത അമ്മമാർക്ക് ഒരു 'മാഗഡലിൻ ഹോം', പ്രായമായവർക്കുള്ള വീട്, ഡിസ്പെൻസറി, ഫാമിലി അസോസ്റ്റോലാറ്റ്, ക്ഷാമം, ദുരിതാശ്വാസപരിപാടികൾ, ഇന്ത്യയിലെ ആദ്യ കയർ വ്യവസായ യൂണിറ്റ് എന്നിവയ്ക്ക് കേരളത്തിൽ തുടക്കം കുറിച്ചു .1902 സെപ്റ്റംബർ 12 ഒരു തീവണ്ടി അപകടത്തിൽ മദർ മരണപ്പെട്ടുവെങ്കിലും മദർ സ്ഥാപിച്ച കർമ്മലീത്ത സന്യാസ സമൂഹം ആ പ്രേഷിത പ്രവർത്തനങ്ങൾ തുടർന്ന് പോരുന്നു .അതിനു ഉത്തമ ഉദ്ദാഹരണമാണ് മൗണ്ട് കാർമ്മൽ സ്‌കൂൾ .ആദ്യം ഓലമേഞ്ഞ ഒരു ഷെഡിൽ 15 വിദ്യാർത്ഥികളുമായായിരുന്നു ക്ലാസ്സ് .പുളിക്കലുകാർ മദറിന് ഇഷ്ടദാനമായി തന്ന 7 ഏക്കർ പറമ്പിൽ ആരംഭിച്ച വിദ്യാലയം പിന്നീട് റോഡ് വികസനത്തിന്റെ ഭാഗമായി സ്ഥലനഷ്ട്ടം സംഭവിച്ചു എങ്കിലും കേരളത്തിലെ മുൻനിര സ്‌കൂളായി വളർന്നത് പെട്ടന്നായിരുന്നു 1934 സ്‌കൂൾ ആരംഭിക്കുകയും പിന്നീട് വിജയപുരം രൂപതയുടെ കോർപ്പറേറ്റ് ഏജൻസിയുടെ നിയന്ത്രണത്തിലാവുകയും ചെയ്തു .മൗണ്ട് കാർമ്മൽ കോൺവന്റ് സുപ്പീരിയർ ആണ് സ്‌കൂളിന്റെ ലോക്കൽ മാനേജർ .വിജയപുരം എജ്യുക്കേഷൻ ഏജൻസി കോർപ്പറേറ്റ് മാനേജരാണ് നിയമനങ്ങളും സ്‌കൂൾ ഉത്തരവാദിത്വവും വഹിക്കുന്നത് .

Mount Carmel HSS is a Saraswati temple started in 1934 by St. Teresa's community of nuns in Aksharanagari at a time when women's education was not very popular. Started with three teachers and fifteen students under the leadership of Reverend Mother Clare, this school is under the Diocese of Vijayapuram. It is one of the most famous schools in Kerala and continues to excel in extra-curricular fields due to the tireless efforts of its talented teachers. Chariots. Modern facilities and activities have been efficiently carried out in each era so the reputation of this school is known in every nook and corner of the world. In this school, along with education, discipline, cleanliness, obedience, punctuality, character development, finding sports talents and encouraging them were given more attention. It is mandatory that all children studying in Mount Carmel should have the same handwriting.

It is mandatory in the school that children should be uniform in the way they tie their hair and dress. This is why not only Kottayam people but also those from different parts of Kerala wanted Mount Carmel to teach their children. Mother Teresa of St. Rose of Lima, born in Madras in 1858, is the founder of Mount Carmel School. Inspired by the social education activities of her father, who was the headmaster, the sister who passed the School Mistress of General Education Test became the founder of Alappuzha St. Joseph's School in Kerala. Later, Kottayam St. Joseph's Mound, Ernakulam St. Teresa's, Kanjikulam. Carmel was also established. From 1879, Mother was engaged in various social activities: two schools in English and Vernakul, a vocational school, a boarding school, an orphanage, a 'Magdalene Home' for unmarried mothers, a home for the aged, a dispensary, family asostolat, famine and relief programmes, India's first coir industry unit. started in Kerala. On September 12, 1902, the mother died in a train accident, but the Carmelite monastic community founded by the mother continues to carry on the missionary activities. Mount Carmel School is a good example of that. At first, the class was with 15 students in a thatched shed. The school was started on a 7-acre field gifted to Mother by Pulikalukar, but later lost land due to road development, but soon grew to be the leading school in Kerala. The school was started in 1934 and later came under the control of the corporate agency of the Diocese of Vijayapuram. Mount Carmel Convent Superior is the local manager of the school. Vijayapuram The Education Agency Corporate Manager is responsible for appointments and schools. This Saraswati temple, established by the CSST monastic community under the corporate management of Vijayapuram, stands as a tilakakuri for Aksharanagari after 83 years.Management helps the all-round development and survival of the school Mother Teresa of St. Rose of Lima, born in Madras in 1858, is the founder of Mount Carmel Vidyalaya. Inspired by the social education activities of her father, who was the headmaster, the sister who passed the school mistress of general education test, became the founder of St. Joseph's School, Alappuzha, Kerala. Later, Kottayam also became the founder of St. Joseph's. Ernakulam St. Teresa and Kanjikuzhi Mount Carmel were established. From 1879, Mother was engaged in various social activities: two schools in English and Vernakul, a vocational school, a boarding school, an orphanage, a 'Magdalene Home' for unmarried mothers, a home for the aged, a dispensary, family asostolat, famine and relief programmes, India's first coir industry unit. started in Kerala. Although Mother died in a train accident on September 12, 1902, the Carmelite monastic community founded by Mother continues to carry on her mission work. Mount Carmel School is a good example of that. At first, there were 15 students in a thatched shed. The school was started in 1934 and later came under the control of the corporate agency of Diocese of Vijayapuram. Mount Carmel Convent Superior is the local manager of the school. Vijayapuram Education Agency Corporate Manager is responsible for appointments and schools.


Copyright 2024 Designed By GJ Infotech (P) Ltd.